വിദഗ്ധതൊഴിലാളികളായ കുടിയേറ്റക്കാരെ സ്വാഗതം ചെയ്ത് സസ്കാചുവാൻ

സസ്കാചുവാൻ ഇമിഗ്രൻറ് നോമിനി പ്രോഗ്രാം(എസ്.ഐ.എൻ.പി) ഫെബ്രുവരി 13നു നടന്ന ഡ്രോയിൽ എക്സ്പ്രസ്സ് എൻട്രി, ഒക്യുപ്പേഷൻസ് ഇൻ ഡിമാൻഡ് വിഭാഗങ്ങളിൽ പെട്ട 646 പേരെ കാനഡയിൽ സ്ഥിരതാമസത്തിനായുള്ള ശുപാർശക്കായി അപേക്ഷിക്കാൻ ക്ഷണിക്കുകയുണ്ടായി.  പടിഞ്ഞാറേ കാനഡയിലെ പ്രയറീ പ്രൊവിൻസുകളിൽ ഒന്നായ സസ്കാചുവാൻ, തൊഴിൽവൈദഗ്ധ്യവും പ്രവൃത്തിപരിചയവുമുള്ള അപേക്ഷകരെയാണ് ഇമിഗ്രൻറ് നോമിനീ പ്രോഗ്രാം വഴി ക്ഷണിക്കുന്നത്. പ്രവിശ്യയുടെ ശുപാർശ ലഭിക്കുന്നവർ കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കുവാൻ യോഗ്യത നേടുകയും ചെയ്യുന്നു.

എസ് ഐ എൻ പിയിൽ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈൽ സമർപ്പിച്ചിട്ടുള്ളവർക്കാണ്  ഫെബ്രുവരി 13നു നടന്ന ഡ്രോയിൽ ക്ഷണം ലഭിച്ചത്.  ഇവിടെ ജീവിച്ചു വിജയിക്കാൻ ആവശ്യമായ കഴിവുകളും യോഗ്യതകളും ഉണ്ടെന്ന് പ്രവിശ്യക്ക് ബോധ്യപ്പെട്ടിട്ടുള്ള അപേക്ഷകർ ക്ഷണം ലഭിക്കാൻ യോഗ്യത നേടി.

ഈ രീതിയിൽ ക്ഷണം ലഭിക്കുവാൻ ആഗ്രഹമുള്ള അപേക്ഷകർ ആദ്യം തന്നെ ഒരു എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് പ്രൊഫൈൽ  എസ്.ഐ.എൻ.പിക്കു സമർപ്പിക്കേണ്ടതുണ്ട്. തൊഴിൽപരിചയം, വിദ്യാഭ്യാസയോഗ്യത, ഭാഷാപ്രാവീണ്യം, പ്രായം, പ്രവിശ്യയുമായുള്ള ബന്ധം എന്നീ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രവിശ്യയിൽ ജീവിക്കുവാൻ ആവശ്യമായ കഴിവുകൾ ഉള്ളവരാണെന്ന് പ്രവിശ്യാ അധികാരികൾക്ക് ബോധ്യപ്പെടണം. ഈ അഞ്ച് യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രൊഫൈൽ  സമർപ്പിക്കുന്ന ഓരോ അപേക്ഷകനും ഒരു സ്‌കോർ ലഭിക്കുന്നു(100ൽ).  ഏറ്റവും   കൂടുതൽ സ്‌കോർ  ലഭിക്കുന്നവരെ പ്രവിശ്യയുടെ ശുപാർശക്കായി അപേക്ഷിക്കുവാൻ ക്ഷണിക്കുന്നു. ഫെബ്രുവരി 13 നടന്ന ഡ്രോയിൽ തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ കുറഞ്ഞ സ്‌കോർ 70 ആയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവരിൽ മാനേജർമാരും ഹ്യുമൻ റിസോഴ്‌സ് വിദഗ്ധരും ഫിനാൻഷ്യൽ സെയ്ൽസ് റെപ്രസെന്റേറ്റിവുകളും ഉണ്ട്.

സസ്കാച്ചുവാനിൽ നിന്നും ക്ഷണം ലഭിക്കുവാൻ തൊഴിൽവാഗ്ദാനം ലഭിച്ചിരിക്കണം എന്നത് അത്യാവശ്യമല്ല. പക്ഷെ യോഗ്യമായ ഒരു വിദഗ്ധതൊഴിലിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കേണ്ടതുണ്ട്.  പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട മേഖലയിലായിരിക്കണം ഈ തൊഴിൽപരിചയം.

രണ്ടു വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകരെയാണ് ഇത്തവണത്തെ എസ്.ഐ.എൻ.പി ഡ്രോ പരിഗണിച്ചത്:

എസ്..എൻ.പി എക്സ്പ്രസ്സ് എൻട്രി 

ഫെബ്രുവരി 13നു നടന്ന ഡ്രോയിൽ  277എക്സ്പ്രസ്സ് എൻട്രി  അപേക്ഷകരെയാണ് സസ്കാചുവാൻ ശുപാർശക്കായി അപേക്ഷിക്കുവാൻ ക്ഷണിച്ചത്.  എസ്. ഐ.എൻ.പിയുടെ എക്സ്പ്രസ്സ് എൻട്രി സബ്കാറ്റഗറിയെ കാനഡയുടെ  എക്സ്പ്രസ്സ് എൻട്രി  സിസ്റ്റവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കാനഡയുടെ പ്രധാന സാമ്പത്തികകുടിയേറ്റ പദ്ധതികളായ ഫെഡറൽ സ്‌കിൽഡ് വർക്കർ ക്‌ളാസ്സ്, ഫെഡറൽ സ്‌കിൽഡ് ട്രേഡ് ക്‌ളാസ്സ്, കനേഡിയൻ എക്സ്പീരിയൻസ് ക്‌ളാസ്സ് എന്നിവ വഴിയുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം ആണിത്.  എക്സ്പ്രസ്സ് എൻട്രിയിൽ പ്രൊഫൈൽ ഉള്ള, എസ്. ഐ.എൻ.പിയിൽ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിച്ചിട്ടുള്ള, 70ൽ കൂടുതൽ സ്‌കോർ നേടിയിട്ടുള്ള അപേക്ഷകരെയാണ്  ഫെബ്രുവരി 13നു നടന്ന ഡ്രോയിൽ സസ്കാചുവാൻ തെരഞ്ഞെടുത്തത്.

സസ്കാച്ചുവാനിൽ നിന്നും ക്ഷണം ലഭിച്ച അപേക്ഷകർക്ക് കാനഡയിൽ സ്ഥിരതാമസത്തിനായുള്ള പ്രവിശ്യയുടെ ശുപാർശക്കായി അപേക്ഷിക്കാവുന്നതാണ്. ശുപാർശ ലഭിക്കുന്നവർക്ക് 600 കോമ്പ്രഹെൻസീവ് റാങ്കിങ് സിസ്റ്റം സ്‌കോർ പോയിന്റുകൾ കൂടുതലായി ലഭിക്കും.  ഇതുമൂലം ഉറപ്പായും അടുത്ത കാനഡ എക്സ്പ്രസ്സ് എൻട്രി ഡ്രോയിൽ അവർക്ക് കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ഒരു ക്ഷണം ലഭിക്കുകയും ചെയ്യും.

 

 

  ഈ കാറ്റഗറിക്കുകീഴിൽ പരിഗണിക്കപ്പെടാൻ ആവശ്യമായ യോഗ്യതകൾ  

 • സാധുവായ എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ, പ്രൊഫൈൽ നമ്പർ, ജോബ് സീക്കർ വാലിഡേഷൻ കോഡ്
 • എസ് ഐ എൻ പിയുടെ പോയിന്റ്സ് അസസ്സ്മെന്റ് ഗ്രിഡിൽ കുറഞ്ഞത് 60 പോയിന്റുകൾ
 • എക്സ്പ്രസ്സ് എൻട്രിയിൽ യോഗ്യത നേടുവാൻ ആവശ്യമായ ഭാഷാപ്രാവീണ്യം
 • കുറഞ്ഞത് ഒരു വർഷം നീളുന്ന പഠനത്തിന് അല്ലെങ്കിൽ പരിശീലനത്തിന് ശേഷം നേടുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി
 • പഠനവുമായി ബന്ധപ്പെട്ട തൊഴിൽരംഗത്ത് ഒരുവർഷത്തെ പ്രവൃത്തിപരിചയം
 • NOC A, B അല്ലെങ്കിൽ 0 വിഭാഗത്തിൽ പെടുന്ന  ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളിലൊന്നിൽ പ്രവൃത്തിപരിചയം
 • സസ്കാച്ചുവാനിൽ ബന്ധപ്പെട്ട തൊഴിൽ ചെയ്യുവാൻ ആവശ്യമായ ലൈസൻസ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്
 • സസ്കാച്ചുവാനിൽ  താമസം തുടങ്ങുവാൻ ആവശ്യമായ പണവും സെറ്റിൽമെൻറ് പ്ലാനും

 

ഒക്യുപ്പേഷൻസ് ഇൻ ഡിമാൻഡ് 

എക്സ്പ്രസ്സ് എൻട്രി പ്രൊഫൈൽ ഇല്ലാത്ത അപേക്ഷകർക്ക്  ഒക്യുപ്പേഷൻസ് ഇൻ ഡിമാൻഡ് സബ്‌കാറ്റഗറി വഴി സാസ്കാച്ചുവാന്റെ ശുപാർശക്കായി അപേക്ഷിക്കാം. ഇക്കഴിഞ്ഞ ഡ്രോയിൽ 369 ഒക്യുപ്പേഷൻസ് ഇൻ ഡിമാൻഡ് അപേക്ഷകർക്കാണ് സസ്കാച്ചുവാനിൽ നിന്നും ക്ഷണം ലഭിച്ചത്.

 

ഈ കാറ്റഗറിക്കുകീഴിൽ പരിഗണിക്കപ്പെടാൻ ആവശ്യമായ യോഗ്യതകൾ

 • എസ്.ഐ.എൻ.പിയുടെ പോയിന്റ്സ് അസസ്സ്മെന്റ് ഗ്രിഡിൽ കുറഞ്ഞത് 60 പോയിന്റുകൾ
 • കനേഡിയൻ ലാങ്ഗ്വേജ്‌ ബെഞ്ച്മാർക്ക് 4നു തുല്യമായ ഭാഷാപ്രാവീണ്യം
 • കുറഞ്ഞത് ഒരു വര്ഷം നീണ്ട പഠനത്തിന്/പരിശീലനത്തിന് ശേഷം നേടിയ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി
 • ബന്ധപ്പെട്ട തൊഴിലിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ഇത് കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ നേടിയതായിരിക്കണം
 • സസ്കാച്ചുവാനിൽ ബന്ധപ്പെട്ട തൊഴിൽ ചെയ്യാൻ ആവശ്യമായ ലൈസൻസ്
 • സസ്കാച്ചുവാനിൽജീവിതം തുടങ്ങാൻ ആവശ്യമായ പണം

 

യോഗ്യരായ അപേക്ഷകർക്ക് എളുപ്പത്തിലും വേഗത്തിലും കാനഡയിൽ സ്ഥിരതാമസമാക്കുവാൻ സഹായിക്കുന്ന മാർഗ്ഗമാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ. കാനഡയിൽ സ്ഥിരതാമസമാക്കുവാൻ ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മാർഗ്ഗം എന്നറിയാൻ താല്പര്യമുണ്ടോ?  കാനപ്പ്രൂവിലെ കാനഡ ഇമിഗ്രെഷൻ ഉപദേശകരുടെ സഹായത്തോടെ എത്രയും വേഗം ഉചിതമായ ഒരു തീരുമാനം എടുക്കുകയും കാനഡ പി ആർ നേടുകയും ചെയ്യാം.   ഇപ്പോൾ തന്നെ ബന്ധപ്പെടൂ

 

കൂടുതൽ വിവരങ്ങൾക്ക്:

വാട്സാപ്പ്: http://bit.ly/Sinp-Can

ഫോൺ : +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ : enquiry@canapprove.com

123 Views

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>