British Columbia Malayalam

ബ്രിട്ടീഷ് കൊളംബിയ: കാനഡ കുടിയേറ്റക്കാരുടെ സ്വപ്നഭൂമി

കാനഡയുടെ പടിഞ്ഞാറേ അറ്റത്തു സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ പ്രകൃതിസൗന്ദര്യത്തിന് ലോകമെങ്ങും കീർത്തി കേട്ട ഒരിടമാണ്. മനോഹരമായ കടൽത്തീരങ്ങളും മലനിരകളും വനപ്രദേശങ്ങളും നിറഞ്ഞ ഈ ഇവിടം സഞ്ചാരികളുടെ പറുദീസയാണ്. സാംസ്കാരികവൈവിധ്യവും മികച്ച ജീവിതസാഹചര്യങ്ങളുമാണ് ഈ പ്രവിശ്യയെ കുടിയേറ്റക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയുടെ ജനസംഖ്യയിൽ മൂന്നിൽ രണ്ടുഭാഗവും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഇവിടേക്ക് കുടിയേറിയവരാണ്. വിക്ടോറിയ ആണ് ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനം. വാൻകൂവർ ആകട്ടെ പ്രവിശ്യയിൽ ഏറ്റവും അധികം ജനങ്ങൾ അധിവസിക്കുന്ന നഗരവും. 

ജീവിക്കുവാനും ജോലിചെയ്യുവാനും പഠിക്കുവാനും എന്തുകൊണ്ടും അനുയോജ്യമായ ഒരിടമാണ് ബ്രിട്ടീഷ് കൊളംബിയ. ശക്തവും വൈവിധ്യപൂർണ്ണവുമായ സമ്പദ്‌വ്യവസ്ഥയുള്ള ഇവിടെ തൊഴിലവസരങ്ങൾ അനവധിയാണ്. 

ബ്രിട്ടീഷ് കൊളംബിയയെ കുടിയേറ്റക്കാർക്ക് പ്രിയങ്കരമാക്കുന്ന പ്രധാനഘടകങ്ങൾ ഏതെല്ലാമാണെന്നു നോക്കാം.

ഉയർന്ന ജീവിതനിലവാരം: ലോകത്തിലെ ഉയർന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളിൽ ഏറ്റവും പ്രമുഖസ്ഥാനമാണ് കാനഡയ്ക്കുള്ളത്.  ബ്രിട്ടീഷ് കൊളംബിയയെ കാനഡയിൽ പുതുതായി വരുന്നവർക്ക് പ്രിയപ്പെട്ടതാക്കുന്നതും ഈ ഉയർന്ന ജീവിതനിലവാരമാണ്. 

മികച്ച ആരോഗ്യസുരക്ഷ: ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാർക്ക് പ്രത്യേകമായുള്ള ആരോഗ്യസുരക്ഷാപരിപാടിയാണ് മെഡിക്കൽ സർവീസസ്  പ്ലാൻ(എം എസ്പി). ഈ പദ്ധതിയിൽ അംഗങ്ങളായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച ആരോഗ്യസുരക്ഷ ബ്രിട്ടീഷ് കൊളംബിയ ലഭ്യമാക്കുന്നു.

ഉയർന്ന വരുമാനം, മറ്റാനുകൂല്യങ്ങൾ: ബ്രിട്ടീഷ് കൊളംബിയയിലെ ജോലിക്കാർ പൊതുവെ പൊതുവെ ഉയർന്ന ശമ്പളം വാങ്ങുന്നവരാണ്. കൂടാതെ തൊഴിൽദാതാക്കൾ ആരോഗ്യസുരക്ഷയും മറ്റാനുകൂല്യങ്ങളും തൊഴിലാളികൾക്ക് നല്കിവരുന്നുന്നുണ്ട്. ഒരാളുടെ ശമ്പളം അയാളുടെ ജോലി, വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.

സാംസ്കാരികവൈവിധ്യം: വ്യത്യസ്ത സാംസ്കാരികപശ്ചാത്തലത്തിൽ നിന്നും വരുന്നവർ ഒരുമിച്ചുവസിക്കുന്ന ഒരിടമാണ് ബ്രിട്ടീഷ്  കൊളംബിയ പ്രവിശ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സന്ദർശകരും സ്ഥിരതാമസക്കാരും ഇവിടെയുണ്ട്. ഇതുമൂലം വൈവിധ്യമാർന്ന ഒരു സമൂഹമാണ് ബ്രിട്ടീഷ് കൊളംബിയയുടേത്.

അനവധി അവസരങ്ങൾ:  വ്യത്യസ്ത വ്യവസായ മേഖലകളിലായി അനവധി അവസരങ്ങൾ ബ്രിട്ടീഷ് കൊളംബിയയിൽ ഉണ്ട്. 

സുരക്ഷിതത്വം: കുറ്റകൃത്യങ്ങൾ വളരെ കുറവാണ് ബ്രിട്ടീഷ് കൊളംബിയയിൽ. കൂടാതെ ശക്തമായ നിയമങ്ങളും ഉണ്ട്. ഇതെല്ലാം ഈ പ്രവിശ്യയെ ജീവിക്കാനും പണിയെടുക്കാനും ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഒന്നാക്കുന്നു.

വരുന്ന 20 വർഷങ്ങൾക്കുള്ളിൽ ബ്രിട്ടീഷ് കൊളംബിയയിൽ 903,000 പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 77% ജോലികളും  സെക്കണ്ടറി വിദ്യഭ്യാസത്തിനു മുകളിൽ യോഗ്യത ആവശ്യമുള്ളവയായിരിക്കും. ബ്രിട്ടീഷ്കൊളംബിയയുടെ സാമ്പത്തികവളർച്ചയ്ക്ക് വിദഗ്ധതൊഴിലാളികൾ കൂടിയേ തീരൂ എന്നുള്ളതുകൊണ്ട് ഈ വിഭാഗത്തിൽ പെട്ടവരുടെ കുടിയേറ്റം പ്രവിശ്യ അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം വിദഗ്ധതൊഴിലാളികൾക്ക് ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറണമെങ്കിൽ പ്രവിശ്യയിലെ തൊഴിൽദാതാവിൽ നിന്നും ഒരു സ്ഥിരം ജോലിക്കായുള്ള ഔദ്യോഗികമായ വാഗ്ദാനം ലഭിച്ചിരിക്കണം എന്നതാണ്. ഒട്ടുമിക്ക കുടിയേറ്റപദ്ധതികളിലും വിദഗ്ധതൊഴിലാളി ബ്രിട്ടീഷ് കൊളംബിയയുടെ സ്‌കിൽസ് ഇമിഗ്രെഷൻ രെജിസ്ട്രേഷൻ സിസ്റ്റ(SIRS)ത്തിൽ റെജിസ്റ്റർ ചെയ്തിരിക്കണം. ഒരു ബ്രിട്ടീഷ് കൊളംബിയ തൊഴിൽ ദാതാവിൽ നിന്നും തൊഴിൽവാഗ്ദാനം ഉണ്ടെങ്കിൽ മാത്രമേ ഇതിൽ റെജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴി ഈ പ്രവിശ്യയിൽ സ്ഥിരതാമസമാക്കാൻ പ്രധാനമായും  താഴെപ്പറയുന്ന മാർഗ്ഗങ്ങൾ ആണുള്ളത്:

സ്‌കിൽസ് ഇമ്മിഗ്രേഷൻ(തൊഴിൽ വൈദഗ്ധ്യം  അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം): ബ്രിട്ടീഷ് കൊളംബിയയിൽ ഉയർന്ന ഡിമാൻഡ് ഉള്ള തൊഴിലുകളിൽ വൈദഗ്ധ്യം ഉള്ളവർക്കുള്ളതാണ് ഈ മാർഗ്ഗം. പോയന്റുകളുടെ അടിസ്ഥാനത്തിൽ അർഹരായവരെ തെരഞ്ഞെടുത്തത് കാനഡയിൽ സ്ഥിരതാമസത്തിനുള്ള പ്രവിശ്യയുടെ  ശുപാർശയ്ക്കായി അപേക്ഷിക്കാൻ ക്ഷണിക്കുന്ന ഒരു സംവിധാനം ആണിത്. ഓൺലൈൻ വഴിയാണ് രെജിസ്റ്റർ ചെയ്യേണ്ടതും അപേക്ഷിക്കേണ്ടതും. 

എക്സ്പ്രസ്സ് എൻട്രി ബിസി: അർഹരായ വിദഗ്ധതൊഴിലാളികളെ എളുപ്പത്തിൽ ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറാൻ സഹായിക്കുന്ന മാർഗ്ഗമാണ് എക്സ്പ്രസ്സ് എൻട്രി ബിസി. ഈ മാർഗ്ഗം വഴി അപേക്ഷിക്കണമെങ്കിൽ ഒരു ഫെഡറൽ ഇക്കണോമിക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിനും കൂടി അപേക്ഷിക്കുന്നയാൾ യോഗ്യത തെളിയിച്ചിരിക്കണം.  പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് യോഗ്യത നിർണ്ണയിക്കുന്നത്. രജിസ്‌ട്രേഷനും അപേക്ഷ സമർപ്പിക്കുന്നതും പൂർണ്ണമായും ഓൺലൈൻ ആണ്. ബ്രിട്ടീഷ് കൊളംബിയയിൽ ജോലി ചെയ്തിട്ടുള്ള പരിചയം ആവശ്യമില്ലെങ്കിലും തൊഴിൽപരിചയം അത്യാവശ്യമാണ്. അതുപോലെ വിദ്യാഭ്യാസം, ഭാഷ എന്നിവ സംബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം.

ബ്രിട്ടീഷ് കൊളംബിയ ടെക് പൈലറ്റ്: ബ്രിട്ടീഷ് കൊളംബിയയുടെ സാങ്കേതിക മേഖലയിലെ സംരംഭങ്ങൾക്ക് വിദഗ്ദരായ തൊഴിലാളികളുടെ സേവനം വേഗത്തിൽ ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു കുടിയേറ്റമാർഗ്ഗമാണ് ബ്രിട്ടീഷ് കൊളംബിയ ടെക് പൈലറ്റ് പ്രോഗ്രാം. ഈ മാർഗ്ഗത്തിലൂടെ ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറ്റത്തിനപേക്ഷിക്കാൻ തൊഴിലാളികൾക്ക് 29 അർഹമായ തൊഴിലുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു ബ്രിട്ടീഷ് കൊളംബിയ തൊഴിൽദാതാവിൽ നിന്നും തൊഴിൽവാഗ്ദാനം ലഭിച്ചിരിക്കണം.കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും വേണ്ടിയായിരിക്കണം തൊഴിൽവാഗ്ദാനം. കൂടാതെ അപേക്ഷകൻറെ എക്സ്പ്രസ്സ് എൻട്രി പ്രൊഫൈലിന് കുറഞ്ഞത് 120 കൂടി കാലാവധി ഉണ്ടായിരിക്കണം. 

സംരംഭകരുടെ കുടിയേറ്റം: ബ്രിട്ടീഷ് കൊളംബിയയിലെ റീജ്യണൽ കമ്യൂണിറ്റികളിൽ പുതിയൊരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി റീജ്യണൽ പൈലറ്റ് പദ്ധതിയുണ്ട്. 

 ബ്രിട്ടീഷ് കൊളംബിയ നിങ്ങളുടെ ഭാവിജീവിതം കെട്ടിപ്പടുക്കാൻ യോജിച്ച ഒരിടമാണെന്നു തോന്നുന്നുണ്ടോ? ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയെക്കുറിച്ചോ കാനഡ കുടിയേറ്റത്തെക്കുറിച്ചോ കൂടുതൽ അറിയണമെന്നുണ്ടോ? എങ്കിൽ ഞങ്ങളുടെ വിദഗ്ധ ഇമ്മിഗ്രെഷൻ ഉപദേശകരുമായി ഇപ്പോൾ തന്നെ ബന്ധപ്പെടൂ!

 

കൂടുതൽ വിവരങ്ങൾക്ക് :

വാട്സ്ആപ്പ്: http://bit.ly/BC-PR

ഫോൺ: +91-422-4980255 (ഇന്ത്യ)/+971-42865134 (ദുബായ്)

ഇമെയിൽ: enquiry@canapprove.com

271 Views

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>